This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൈസ്തവ വിവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൈസ്തവ വിവാഹം

ക്രൈസ്തവ വധൂവരന്മാര്‍ക്കുണ്ടായിരിക്കേണ്ട പരസ്പര ബന്ധവും യോജിപ്പും ദൈവസാന്നിധ്യത്തില്‍ ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ഒരു കൂദാശ. വിവാഹജീവിതത്തെ ഒരു 'കൂദാശ'യായി ക്രിസ്തു സ്ഥാപിച്ചു പ്രഖ്യാപിച്ചതുമൂലമാണ് ക്രൈസ്തവ വിവാഹം, ദൈവപ്രസാദമാര്‍ഗമായിത്തീര്‍ന്നിരിക്കുന്നത്. യേശുക്രിസ്തുവിനു തന്റെ 'മണവാട്ടിയായ' സഭയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ക്രൈസ്തവ ഭാര്യ-ഭര്‍ത്തൃബന്ധത്തെ സെന്റ്പോള്‍ വിവരിക്കുന്നു (എഫേസ്യര്‍, 5:21-23).

ഏകപത്നീ-ഭര്‍ത്തൃ നിയമമാണ് ആദിമുതല്ക്കേ ക്രൈസ്തവസഭയില്‍ നിലനിന്നു പോരുന്നത്. 'ഏകഭാര്യാഭര്‍ത്തൃബന്ധം' ക്രൈസ്തവസഭയില്‍ നിഷ്കര്‍ഷിച്ചു. വ്യഭിചാരക്കുറ്റം നിമിത്തമല്ലാതെ, സ്വഭാര്യയെ ഒരു കാരണവശാലും ഉപേക്ഷിക്കാനാവില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹം, സന്താനലബ്ധി, പരസ്പരൈക്യം, വിശ്വസ്തത, മറ്റു കുടുംബങ്ങളുമായുള്ള സഹകരണം എന്നിവ വഴി ക്രൈസ്തവ വിവാഹത്തിന്റെ ദൈവിക ലക്ഷ്യം നിറവേറ്റണമെന്നാണ് വിശ്വാസം. നോ. കൂദാശകള്‍

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍